വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ ഉന്നതികളിലെത്തി

വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ ഉന്നതികളിലെത്തി
Sep 5, 2026 06:30 AM | By PointViews Editor

താഴെ പാൽച്ചുരം (കൊട്ടിയൂർ): നാട്ടിലിറങ്ങിയാൽ വീട്ടുമുറ്റത്ത് എത്തണമെന്ന് നിർബന്ധമുള്ള കാട്ടാന താഴെ പാൽച്ചുരം നടിവിലെ ഉന്നതിയിലെത്തി. വ്യാഴാഴ്ച്‌ച രാത്രി കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ കാട്ടാന ബാവലി പുഴ മുറിച്ചു കടന്നാണ് കൃഷിയിടത്തിലേക്ക് എത്തിയത്. കൃഷിയിടങ്ങളുടെ അതിരിൽ സ്‌ഥാപിച്ച കമ്പിവേലിയുടെ മുകളിലേക്ക് മരം മറിച്ചിട്ട് തകർത്ത് വൈദ്യുതി മുടക്കിയ ശേഷമാണ് കാട്ടാന കൃഷിയിടത്തിലേക്ക് കയറിയത് നടുവിലെ നഗറിന് സമീപം എത്തിയ കാട്ടാന ഉന്നതിയിലെ വീട്ടു മുറ്റത്തേക്ക് എത്തുകയായിരുന്നു. കാട്ടാനയെ കണ്ട് ഭയന്ന ഒരു വീട്ടമ്മ ബോധം കെട്ടു വീണു. ഉന്നതിയിലുള്ളവർ ബഹളം കൂട്ടിയപ്പോൾ കാട്ടാന തിരികെ വനത്തിലേക്ക് പോയി. പിന്നീട് അര കിലോമീറ്റർ അകലെ താഴെ പാൽച്ചുരം മേലേ ഉന്നതിയിലും വീട്ടുമുറ്റത്ത് എത്തിയിരുന്നു. അവിടെയും നാട്ടുകാർ ബഹളമുണ്ടാക്കി കാട്ടാനയെ തുരത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തി വൈദ്യുതി കമ്പിവേലികൾ പുനസ്‌ഥാപിച്ചു. കാട്ടാനയെ നിരീക്ഷിക്കാൻ രാത്രി കാലത്ത് പട്രോളിങ് നടത്താൻ തീരുമാനിച്ചു.       

 വാർത്തയുടെ ലിങ്ക് കാണുവാൻ....

 https://youtu.be/o948vVY2j24?si=9AoaLr-IpIsXHc8j

 മൂന്ന് ദിവസം മുൻപ് കേളകം പഞ്ചായത്തിലെ ശാന്തിഗിരിയിൽ അട്ടക്കുളം രാജൻ്റെ വീട്ടുമുറ്റത്ത് എത്തിയ അതേ കാട്ടാനയാണ് നടുവിലെ നഗറിലും എത്തിയതെന്ന് വനം വകുപ്പ് പറയുന്നു. ഇവിടേക്ക് എത്തുന്നതിന് മുൻപ് ബുധനാഴ്‌ച രാത്രി അമ്പായത്തോടിന് സമീപം കിഴക്കയിൽ ജോയമ്മയുടെ കൃഷിയിടത്തിലും വീട്ടുമുറ്റത്തും എത്തിയിരുന്നു. കാട്ടാന എത്തിയ എല്ലായിടത്തും വീട്ടുമുറ്റത്തേക്ക് എത്തുന്ന പ്രവണത കാണിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. കല്ലേരി കൊമ്പൻ എന്ന കുപ്രസിദ്ധനായ കാട്ടാനയാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കെടി 1 എന്ന ആനയാണ് ഇതെന്നാണ് വനം വകുപ്പ് വിശദീകരിക്കുന്നത്.

ഉന്നതിയിലെ വീടുകളിൽ എല്ലാവരും ഉണർന്നിരുന്ന സമയത്താണ് കാട്ടാന വീട്ടുമുറ്റത്തേക്ക് വന്നത്. ആനയെ കണ്ട ഭയന്ന ഒരാൾ ബോധം കെട്ടു വീണു. എല്ലാവരും കൂടി ബഹളം കൂട്ടി ഓടിക്കാൻ ശ്രമിക്കുമ്പോൾ കാട്ടാന തിരിഞ്ഞു വീടുകൾക്ക് നേരേ വരാൻ ശ്രമിച്ചു എന്ന് പാൽച്ചുരം നടുവിലെ ഉന്നതിയിലെ വീട്ടമ്മയായ പത്മിനി പറയുന്നു..

ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് വന്ന കെടി 1 എന്ന കാട്ടാനയാണ് ഇപ്പോൾ കൊട്ടിയൂരിലെ വന മേഖലയിൽ എത്തിയത്. കല്ലേരി കൊമ്പൻ തന്നെയാണോ കെടി 1 എന്ന് പറയാനാകില്ല. ഈ ആന വയനാടൻ വനമേഖലയിലേക്ക് കടന്നു പോകും എന്നാണ് കരുതുന്നത്. കൃഷിയിടങ്ങളുടെ സംരക്ഷണത്തിനായി വൈദ്യുതി കമ്പി വേലി പുനസ്ഥാപിച്ചു. തൂക്കു വേലി നിർമിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന്സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർകെ.കെ.ചന്ദ്രൻ അറിയിച്ചു.

The wild hornbill that visits the backyards has reached the heights of Palchuram below.

Related Stories
ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

Sep 25, 2026 11:17 AM

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന്...

Read More >>
മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ രാജേഷ് മണത്തണയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു

Sep 25, 2026 06:42 AM

മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ രാജേഷ് മണത്തണയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു

മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ...

Read More >>
പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല

Sep 25, 2026 05:03 AM

പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല

പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ...

Read More >>
സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

Sep 23, 2026 09:45 AM

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം...

Read More >>
മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

Sep 23, 2026 06:57 AM

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ...

Read More >>
ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

Sep 22, 2026 08:44 AM

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ്...

Read More >>
Top Stories